Product Summery
വിശുദ്ധ ക്യുർആൻ അന്ത്യനാളുവരെയുള്ള മനുഷ്യർക്കായി അല്ലാഹു അവതരിപ്പിച്ച വേദഗ്രന്ഥമാണ്. അതിന്റെ സന്ദേശം ഒരു പ്രത്യേക ദേശക്കാരിലോ ഭാഷക്കാരിലോ വംശക്കാരിലോ പരിമിതമല്ല. അതുകൊണ്ടുതന്നെ അത് സംബോധന ചെയ്യുന്നത് വിശ്വാസികളെ മാത്രമല്ല. മാനവരാശിയെ ഒന്നടങ്കം വിളിച്ചുകൊണ്ട് ക്യുർആൻ ചില കാര്യങ്ങൾ പറയുകയും ഓർമപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ക്യുർആൻ 'യാ അയ്യുഹല്ലദീന ആമനൂ' (ഹേ, സത്യവിശ്വാസികളേ) എന്നു വിളിക്കുന്നത് പൊതുവെ ചില പ്രത്യേക കർമശാസ്ത്രപരമായ നിയമങ്ങളും മറ്റും നിർദേശിക്കുമ്പോഴാണ്. എന്നാൽ പൊതുവായ തത്ത്വങ്ങൾ, ചിന്താവിഷയങ്ങൾ, മാനവിക മൂല്യങ്ങൾ, സൃഷ്ടിപ്പിന്റെ രഹസ്യങ്ങൾ എന്നിവ വിവരിക്കുമ്പോൾ കാണാൻ സാധിക്കുക 'യാ അയ്യുഹന്നാസ്' അഥവാ 'ഹേ, മനുഷ്യരേ' എന്ന അഭിസംബോധനയാണ്. ഇങ്ങനെ വിളിച്ചുകൊണ്ട് ക്യുർആൻ പറയുന്ന കാര്യങ്ങളാണ് ഈ കൃതിയിൽ പ്രതിപാദിക്കുന്നത്.