Product Summery
ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തീമിയ്യത പ്രവാചകന്മാരുടെ അനന്തരഗാമികളാണ് പണ്ഡിതന്മാര്‍. വിജ്ഞാനത്തിന്റെ ആഴിയില്‍ ഇറങ്ങി ഗവേഷണം നടത്തിയ മഹാ പണ്ഡിതന്മാര്‍. ഓരോരുത്തരുടെയും വിജ്ഞാനവും ഗവേഷണപാടവവും വ്യതിരിക്തമായതിനാല്‍ അവര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതകള്‍ സ്വാഭാവികമാണ്. ഒരു കാര്യത്തിലെ വ്യത്യസ്ത അഭിപ്രായങ്ങള്‍ യഥാര്‍ഥത്തില്‍ വൈരുധ്യമല്ല, വൈവിധ്യമാണ് അറിയിക്കുന്നത്. മഹാപണ്ഡിതന്മാര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉടലെടുക്കാനുള്ള വിവിധ കാരണങ്ങളും അത്തരം അഭിപ്രായങ്ങളില്‍ നാം അവരോട് സ്വീകരിക്കേണ്ട നിലപാടുകളെ കുറിച്ചും മഹാപണ്ഡിനും മുജദ്ദിയുമായ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ(റ) രചിച്ച 'റഫ് ഉല്‍മലാം അനില്‍ അഇമ്മത്തില്‍ അഅലാം' എന്ന വിശ്വപ്രസിദ്ധ ഗ്രന്ഥത്തിന്റെ പരിഭാഷയാണ് ഈ ഗ്രന്ഥം. ശമീര്‍ മദീനിയാണ് ഇതിന്റെ പരിഭാഷ നിര്‍വഹിച്ചത്. വിവ: ശമീര്‍ മദീനി