Product Summery
സോഷ്യൽ മീഡിയ അടക്കിവാഴുന്ന വർത്തമാനകാലത്ത് തന്റെ ഒരു ചെറുപ്രസംഗമെങ്കിലും അതിലൂടെ പങ്കുവെക്കാത്തവർ വളരെ വിരളമാണ്. സരസമായി പ്രസംഗിക്കുന്നവരും തീപ്പൊരി പ്രസംഗം നടത്തുന്നവരും ആത്മീയ പ്രഭാഷകരും കഴമ്പില്ലെങ്കിലും വാചാലമായി സംസാരിക്കുന്നവരുമൊക്കെയായി ഒട്ടേറെ പ്രസംഗകർ നാട്ടിലുണ്ട്. പ്രസംഗിക്കാനാഗ്രഹിക്കുന്ന ഏതൊരുവൻ്റെ മനസ്സിലുമുള്ള ആഗ്ര ഹമായിരിക്കും ഒരു നല്ല പ്രാസംഗികനാകണം എന്നത്. അതിന് എന്തൊക്കെയാണ് വേണ്ടത്? അതിനുതകുന്ന ഏതാനും ചില കാര്യങ്ങളാണ് 'പ്രഭാഷകന്മാരോട് സ്നേഹപൂർവ്വം' എന്ന ഈ കൊച്ചുകൃതിയിലൂടെ പങ്കുവെക്കുന്നത്