Product Summery
കേരളം കണ്ട മികച്ച ധിഷണാശാലികളിൽ ഒരാളാണ് ഡോ:ഉസ്മാൻ സാഹിബ്, അദ്ദേഹത്തിൻ്റെ മൂർച്ചയേറിയ തൂലിക യിൽ നിന്ന് മലയാളികൾക്ക് ലഭിച്ചത് അത്യപൂർവ്വ രചനക ളാണ്. യുക്തിവാദികളും മതപുരോഹിതരും ആ മഹാന്റെ തൂലികക്കു മുന്നിൽ മുട്ടുമടക്കിയതാണ് ചരിത്രം. പ്രധാനമായും ഉമർ മൗലവി (റ) യുടെ 'സൽസബീൽ' മാസികയിലൂടെയാണ് ഡോക്ടറുടെ രചനകൾ പുറത്ത് വന്നത്. പുതിയ തലമുറക്ക് പഠിക്കാനും പകർത്താനും നിരവധി കാര്യങ്ങൾ ഉള്ളതിനാൽ, 'സൽസബീലി'ന്റെ പഴയ താളുക ളിലുള്ള കനപ്പെട്ട ലേഖനങ്ങൾ ചെറുകൃതികളാക്കി വിസ്ഡം ബുക്‌സ് പുറത്തിറക്കുകയാണ്. പ്രസ്‌തുത പരമ്പരയിലെ ഒരു ഗ്രന്ഥമാണ് നിങ്ങളുടെ കൈകളിൽ ഉള്ളത്. ആരാണ് മനുഷ്യൻ? അവൻ്റെ ജീവിത ലക്ഷ്യമെന്ത്? അവൻ ആരോടാണ് പ്രാർത്ഥിക്കേണ്ടത്? എന്നീ ചോദ്യങ്ങളു ടെ ഉത്തരമാണീ ക്യതി. യുക്തിവാദത്തിൻ്റെ ഇത്തരം വിഷയങ്ങളിലെ വൈരുദ്ധ്യങ്ങളും ഗ്രന്ഥകാരൻ തുറന്ന് കാണിക്കുന്നുണ്ട്.