About Us

വായനയുടെ വസന്തോത്സമാണിന്ന്; പുസ്തകങ്ങളുടെ പെരുമഴക്കാലവും. പക്ഷേ, കാലം ഗണിച്ചും നിലമറിഞ്ഞുമല്ല പലതും പുറത്ത് വന്നുകൊണ്ടിരിക്കുന്നത് എന്നു മാത്രം.


ഗൗരവപരമായ വായന കേരളത്തിൽ അന്യം നിന്നിട്ട് കാലം കുറച്ചായി. എണ്ണം കൊണ്ടും വണ്ണം കൊണ്ടും മേനി പറയുമ്പോൾ പോലും ഗുണമേന്മ കൊണ്ട് നിറഞ്ഞതെന്ന് അവകാശപ്പെടാവുന്ന ഏറെയൊന്നും കൃതികൾ ഇക്കാലങ്ങളിൽ വിരചിതമായിട്ടില്ല. ഭൗതിക നിലവാരമുള്ള സംവാദങ്ങളിൽ നിന്ന് മലയാളികളെ പിറകോ ട്ട് വലിക്കാനായി ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നുവെന്ന് സം ശയിക്കത്തക്ക വിധത്തിൽ തൊലിപ്പുറ ചർച്ചകളിൽ അഭിരമിക്കുന്ന ധാരാളം പുസ്തകങ്ങൾ പുറത്തിറങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. അതോടൊപ്പം വായനക്കാരന്റെ മൃദുല വികാരങ്ങളെ ചൂഷണം ചെയ്യുന്ന ഗ്രന്ഥങ്ങളും, സത്യമതസരണിയിൽ നിന്ന് ജനങ്ങളെ വഴിതെറ്റിച്ച് കൊണ്ടിരിക്കുന്ന രചനകളും നിർബാധം പുറത്ത് വരുന്നത് മൂല്യവത്തായ വായന ആഗ്രഹിക്കുന്ന ഉദ്ബുദ്ധസമൂഹത്തെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്.


നിലവിലുള്ള വായനാശൈലിയോടും പ്രസിദ്ധീകരണ രീതിക ളോടുമുള്ള തുറന്ന യുദ്ധമല്ല വിസ്ഡം ബുക്സ് ലക്ഷ്യമിടുന്നത്. മറിച്ച് ഇസ്ലാമിക ഭൂമികയിൽ നിന്നുകൊണ്ടുള്ള പുതിയൊരു വായ നാ സംസ്ക്കാരത്തിന്റെയും പ്രസാധക നൈതികതയുടെയും സക്രിയമായ ബദൽ സൃഷ്ടിക്കുക എന്നതാണ്. ആദർശവായനയുടെ വിപുലമായ ശേഖരം മലയാളത്തിൽ ലഭ്യമാക്കാൻ ഇൻശാ അല്ലാഹ് ഇതിലൂടെ സാധിക്കണം. അതിൽ മൗലിക കൃതികളുണ്ടാവാം, പ്രശസ്തമായ ഗ്രന്ഥങ്ങളുടെ വിവർത്തനങ്ങളുണ്ടാവാം. രണ്ടായാലും അത് വായനക്കാരന്റെ വിവേകത്തെയാണ് പ്രഥമവും പ്രധാനവുമാ യി പരിഗണിക്കുക.


പഠനവും മനനവും ഇഹ-പര മോക്ഷത്തിന് വേണ്ടിയായിരിക്ക ണമെന്നതാണ് പ്രകൃതിമതമായ ഇസ്ലാമിന്റെ കാഴ്ചപ്പാട്. അതിന് സഹായകമാവുന്ന രചനകളായിരിക്കും വിസ്ഡം ബുക്സ് മലയാളിക്ക് പരിചയപ്പെടുത്തുക. പ്രബോധനലക്ഷ്യം പ്രതീക്ഷിച്ച് വിരചി തമായതിൽ പോലും തങ്ങൾക്കുൾക്കൊള്ളാൻ കഴിയാത്ത രചനക ളും രചയിതാക്കളുമുണ്ടെന്ന് തിരിച്ചറിയുകയും അതിന്റെ പേരിൽ വിലപിക്കുകയും ചെയ്യുന്ന സമകാലിക പ്രസാധക സാഹചര്യത്തിൽ ആശയങ്ങളോട് മാത്രം പ്രതിബദ്ധത പുലർത്താനായിരിക്കും വിസ്‌ഡം ബുക്സ് ശ്രമിക്കുക. ഇൻശാ അല്ലാഹ്


പ്രസിദ്ധീകരണരംഗത്തെ നവാഗതരാണ് വിസ്ഡം ബുക്സ്. ഉപദേശ നിർദേശങ്ങൾക്കായി ഞങ്ങളുടെ വിലാസം ഉപയോഗിക്കുക. സർവ്വശക്തനായ അല്ലാഹു നമ്മുടെ എളിയ കർമങ്ങൾക്ക് അർഹമായ പ്രതിഫലം നൽകുമാറാകട്ടെ. ഇടമുറിയാത്ത പ്രതിഫലം ലഭ്യമാകുന്ന സൽകർമമായി ഈ സദുദ്യമത്തെ മാറ്റിത്തരുമാറാകട്ടെ (ആമീൻ).