Product Summery
ലോകപ്രശസ്തരായ ധിഷണാശാലികളുടെ ഇസ്ലാമാശ്ലേഷണത്തി ന്റെ കഥകൾ നിരവധിയുണ്ട്. അവയെല്ലാം എതിർദിശയിൽ നിന്നുള്ള ഒരു കഥയാണിവിടെ വായിക്കാനാവുക. സഹ്യഗിരിനിരകളിൽ, പുറം ലോകവുമായി കൂടുതൽ ബന്ധമില്ലാതെ ജീവിതം നയിക്കുന്ന ഗോത വാസികളിലേക്ക് സത്യധർമവ്യവസ്ഥ എങ്ങനെ ഒരു മഴമേഘമായി പെയ്തിറങ്ങി വേരുറപ്പിക്കുന്നു എന്നതിന്റെ നേർചിത്രമാണ് ഈ പുസ്തകത്തിൽ വരച്ചിടുന്നത്. അന്വേഷിക്കുന്നവരിലേക്ക് പ്രപഞ്ചനാഥന്റെ നേർഭാഷണം എങ്ങനെയൊക്കെ എത്തിക്കപ്പെടുന്നു എന്നതിന്റെ അത്ഭുതകരമായ ഒരു ആവിഷ്കാരം ആ ശക്തിക്കു മുമ്പിൽ പണ്ഡിതനെന്നോ പാമരനെന്നോ കറുത്തവനെന്നോ വെളുത്തവനെന്നോ വേർതിരിവുകളില്ല. ആരാണോ അന്വേഷിക്കുന്നത് അവനാണ് ഉത്തരം ലഭിക്കുക എന്നും മഹാസത്യത്തിലേക്ക് എത്തിച്ചേരുകതന്നെ ചെയ്യും എന്നും ഈ അനുഭവവിവരണം വ്യക്തമാക്കിത്തരുന്നു. ഒരു വ്യാഴവട്ടക്കാലത്തിലധികം നീണ്ടുനിന്ന തന്റെ സത്യാന്വേഷ വീഥിയിൽ ഗ്രന്ഥകാരനനുഭവിച്ച ഉൾവേവുകളാണ് ഈ രചന, സ്വതസിദ്ധമായ യാതൊരു കൃത്രിമവും ഇല്ലാത്ത, ഹൃദയത്തിന്റെ ഭാഷയിൽ തന്റെ സത്യാന്വേഷണ വീഥിയിലെ അനുഭവങ്ങൾ ഗ്രന്ഥകാരൻ എഴുതിയത് വായിക്കുന്നവർക്ക് ഒരു പുതിയ വായനാനുഭവം തന്നെയായിരിക്കും