Product Summery
അമ്മായി ഉമ്മയും മരുമകളും കുടുംബത്തിലെ രണ്ട് പ്രധാന ഭാഗങ്ങള്‍ നിര്‍വഹിക്കുന്നവരാണ്. ഇവര്‍ തമ്മിലുള്ള ബന്ധങ്ങളിലെ പാളിച്ചകള്‍ പലപ്പോഴും പല കുടുംബങ്ങളിലും പൊട്ടിത്തെറികള്‍ സൃഷ്ടിക്കാറുണ്ട്. വ്യത്യസ്തരായ രണ്ട് സ്ത്രീകള്‍ ഒരു വീട്ടില്‍ ഒന്നിക്കുമ്പോള്‍ സമൂഹത്തില്‍ എന്താണ് സംഭവിക്കുന്നത് എന്നും യഥാര്‍ഥത്തില്‍ എന്താണ് സംഭവിക്കേണ്ടത് എന്നുമുള്ള കാര്യങ്ങള്‍ സരളമായ ഭാഷയില്‍ വിവരിക്കുന്നതാണ് രണ്ട് സമുദ്രങ്ങള്‍ സംഗമിക്കുമ്പോള്‍ എന്ന ഈ കൃതി. ഇംഗ്ലീഷില്‍ രചിക്കപ്പെട്ട് ഇതിനോടകം അറബി, ഉര്‍ദു ഭാഷകളില്‍ ഇതിന് പരിഭാഷ പുറത്തിറങ്ങിയിട്ടുണ്ട്. വലിയ സ്വീകാര്യതയാണ് വായനക്കാരില്‍ നിന്ന് ഇതിന് കിട്ടിയത്. പ്രസിദ്ധമായ ഈ കൃതി മലയാളികള്‍ക്ക് സമര്‍പ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് ചാരിതാര്‍ഥ്യമുണ്ട്. മുംതാസ് റാഫി, ഉമ്മു മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ ഈ രചന സെറിന്‍ മുഹമ്മദാണ് ഇംഗ്ലീഷില്‍ നിന്ന് മൊഴിമാറ്റം നടത്തിയത്. മുഴുവന്‍ കുടുംബങ്ങളിലും വായിക്കപ്പെടേണ്ട കൃതിയാണിത്.