Product Summery
സുരക്ഷിതരും നിര്‍ഭയരുമായി ജീവിക്കുക എന്നത് എല്ലാ മനുഷ്യരുടെയും വലിയ ആഗ്രഹമാണ്. എന്നാല്‍ ഇന്ന് ലോകത്ത് സുരക്ഷിതത്വവും നിര്‍ഭയത്വവും സമാധാനവും നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. അന്യരാജ്യങ്ങളിലും അന്യമതക്കാര്‍ക്കിടയിലുമൊക്കെ അസമാധാനം വിതച്ച് ഭൗതികമായ നേട്ടം കൊയ്യാന്‍ ശ്രമിക്കുന്ന രാജ്യങ്ങളും നേതാക്കളുമുണ്ട്. എന്നാല്‍ ആത്യന്തികമായി അതിന്റെ അനന്തരഫലം അവര്‍ക്കുതന്നെ ദോഷമേ സമ്മാനിക്കു എന്നതാണ് വസ്തുത. നിര്‍ഭയത്വവും സമാധാനവും നിറഞ്ഞ ജീവിതമാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്നത്. അത് സാധ്യമാകണമെങ്കില്‍ വ്യക്തികളും കുടുംബങ്ങളും സമൂഹവും രാഷ്ട്രവുമൊക്കെ വഹിക്കേണ്ടതായ പങ്കുകളുണ്ട്. അക്കാര്യങ്ങള്‍ ഹ്രസ്വമായി പ്രമാണബദ്ധമായി വിവരിക്കുകയാണ് ഉസ്മാന്‍ പാലക്കാഴി ഈ പുസ്തകത്തിലൂടെ. ഇസ്‌ലാം വിഭാവനം ചെയ്യുന്ന സാമൂഹിക സുരക്ഷിതത്വത്തിന്റെ മഹത്വം വിളിച്ചോതുന്ന കൃതി.