Product Summery
മരണാനന്തര ജീവിതത്തില്‍ സ്വര്‍ഗം ലഭിക്കാനാഗ്രഹിക്കുന്നവരാണ് അല്ലാഹുവിലും പരലോകത്തിലും വിശ്വസിക്കുന്ന സത്യവിശ്വാസികള്‍ മുഴുവനും. സ്വര്‍ഗം ലഭിക്കാനാവശ്യമായ ഒട്ടനേകം സല്‍കര്‍മങ്ങള്‍ വിശുദ്ധ ഖുര്‍ആനിലും പ്രവാചകന്റെ തിരുമൊഴികളിലും നമുക്ക് കാണാന്‍ സാധിക്കും. അത്തരത്തിലുള്ള ഏതാനും ചില സല്‍കര്‍മങ്ങളെ പരിചയപ്പെടുത്തുകയാണ് 'സ്വര്‍ഗം ലഭിക്കുന്ന കര്‍മങ്ങള്‍' എന്ന ഈയൊരു കൊച്ചു കൃതിയിലൂടെ. കൂടുതല്‍ നന്മ ആഗ്രഹിക്കുന്നവര്‍ക്കും സ്വര്‍ഗ പ്രവേശനത്തിനും ഇതൊരു മുതല്‍കൂട്ടാവട്ടെ എന്ന പ്രാര്‍ഥനയോടെ വായനക്കാരുടെ കൈകളിലേക്ക് സമര്‍പ്പിക്കുന്നു.