Product Summery
ഫലസ്തീൻ! ചരിത്രത്തിന് ഏറെ പരിചയമുള്ള നാമം! വേദഗ്രന്ഥങ്ങ ളിൽ ഇടം പിടിച്ച ഖുദ്സിൻ്റെ ഭൂമി! ഇന്നത് നിണം മണക്കുന്ന മണ്ണായി മാറിയിരിക്കുന്നു. കുതന്ത്രത്തിനും വഞ്ചനക്കും കേളികേട്ട സയണിസ്റ്റുകൾ ഇന്ന് ആ മണ്ണിൽ ചെയ്‌തു കൂട്ടുന്ന ക്രൂരതകൾ തുല്യം പറയാനില്ലാത്തതാണ്. പതിനായിരങ്ങളാണ് ഫലസ്‌തീനിന്റെ മണ്ണിൽ ജീവൻ നൽകിയത് ! ഈ വഞ്ചനയുടെയും അധിനിവേശത്തി ൻറെയും ചരിത്രം വേദഗ്രന്ഥങ്ങളുടെ വെളിച്ചത്തിൽ വിശകലന വിധേയമാക്കുകയാണ് നല്ലൊരു ചരിത്രഗവേഷകൻ കൂടിയായ ഗ്രന്ഥകാരൻ. അതോടൊപ്പം, ഫലസ്‌തീനിൻ്റെ പേരിൽ തങ്ങളുടെ രാഷ്ടീയ അജണ്ടകൾ വില്‌പനക്ക് വെച്ച ചില രാഷ്ട്രങ്ങളയും പ്രസ്ഥാ നങ്ങളെയും തുറന്നു കാണിക്കാനും ഗ്രന്ഥകാരൻ ശ്രദ്ധിച്ചിട്ടുണ്ട്. റാഫിളി -ഇഖ്വാനീ ബന്ധങ്ങളുടെ പിന്നാമ്പുറ കഥകളിൽ തെളിയു ന്ന സലഫീ വിരുദ്ധ നാടകങ്ങളെ ഈ ഗ്രന്ഥം നിരൂപിക്കുന്നുണ്ട്. ചോര പൊടിയുന്ന ഫലസ്‌തീനിൻ്റെ കഥ പറയുന്നതിൽ യൂസുഫ് സാഹിബ് നദ്‌വി എഴുതിയ ഈ ഗ്രന്ഥം പലതുകൊണ്ടും വ്യത്യസ്‌തമാണ്.
Ummar Koya – 2024-07-10 14:20:27
ഫലസ്തീനിനെപ്പറ്റി നിരവധി പുസ്തകങ്ങൾ വായിച്ചിരുന്നു. തികച്ചും വ്യത്യസ്ഥമായ അനുഭവം