Product Summery
ഇസ്‌ലാമിന്റെ അടിത്തറയാണ് ലാ ഇലാഹ ഇല്ലല്ലാഹ്, അതില്‍ സംഭവിക്കുന്ന അബദ്ധങ്ങള്‍ ഇരുലോകത്തും പ്രയാസങ്ങള്‍ സൃഷ്ടിക്കും. ഒരു മനുഷ്യന്‍ ആദ്യം പഠിക്കേണ്ടതും ശരിപ്പെടുത്തേണ്ടതും ലാ ഇലാഹ ഇല്ലല്ലയാണ്. പ്രസ്തുത ഒന്നാം സാക്ഷ്യ വാക്യത്തെ കുറിച്ചുള്ള പഠനമാണ് ഈ കൃതി. ലാ ഇലാഹ ഇല്ലല്ലയുടെ നിബന്ധനകള്‍, അതില്‍ സംഭവിക്കുന്ന തെറ്റുകള്‍, വ്യതിയാന കക്ഷികള്‍ക്ക് ഈ വിഷയത്തില്‍ സംഭവിച്ച പിഴവുകള്‍ എന്നിവ ഇതില്‍ തെളിവുകളുടെ പിന്‍ബലത്തോടെ വിവരിച്ചിരിക്കുന്നു. ഒന്നാം ശഹാദയെ ശരിപ്പെടുത്താന്‍ ഈ കൃതി സഹായിക്കും.