Product Summery
വിശ്വാസം ഇസ്‌ലാമിന്റെ അടിത്തറയാണ്. അതിന്റെ അഭാവത്തിലുള്ള കര്‍മങ്ങള്‍ അല്ലാഹുവിന്റെ അടുക്കല്‍ സ്വീകരിക്കപ്പെടുകയില്ല. ഇസ്‌ലാമിക വിശ്വാസ, ആദര്‍ശങ്ങള്‍ മനസ്സിലാക്കേണ്ടത് അതിന്റെ മൗലിക പ്രമാണങ്ങളായ പരിശുദ്ധ കുര്‍ആനില്‍ നിന്നും പ്രവാചകാധ്യാപനങ്ങളില്‍ നിന്നുമായിരിക്കണം. പ്രമാണബദ്ധമല്ലാത്ത വിശ്വാസങ്ങളെ അന്ധവിശ്വാസങ്ങളായി തിരിച്ചറിഞ്ഞ് കയ്യൊഴിക്കാനും അത് സഹായിക്കും. ഇസ്‌ലാം പഠിപ്പിക്കുന്ന ആറ് അടിസ്ഥാന വിശ്വാസങ്ങളെ പ്രാഥമികമായി പരിചയപ്പെടുത്തുകയാണ് ഈ ലഘുകൃതി. ഇസ്‌ലാമിനെ ലളിതമായി പഠിക്കാന്‍ ഒരു നല്ല കൈപുസ്തകമാണിത്.