Product Summery
നമസ്കാരത്തിൽ വിശ്വാസികൾ നിർവഹിക്കുന്ന ദിക്റുകളുടെയും പ്രാർഥനകളുടെയും അർഥം അറിയുക എന്നത് നമസ്കാരത്തിലെ ഭക്തിയുടെ അളവിൽ വർധനവുണ്ടാക്കും എന്നതിൽ സംശയമില്ല. അതിനുപകരിക്കുന്ന ഒരു കൃതിയാണിത്. രണ്ടാം പതിപ്പിൽ ചില അധ്യായങ്ങൾ ചേർത്തിട്ടുണ്ട്. അബ്ദുൽ ഹഖ് സുല്ലമിയുടെ അവതാരിക ഇതിനെ പ്രൗഢമാക്കുന്നു. നമസ്കാരത്തിലെ പ്രധാന പ്രാർഥനകളുടെയും ദിക്റുകളുടെയുമെല്ലാം അർഥങ്ങൾ സാധാരണക്കാർക്ക് ഗ്രാഹ്യമാവുന്ന രീതിയിൽ ഇതിൽ വിവരിച്ചിട്ടുണ്ട്.