Product Summery
അഹ്‌ലുസ്സുന്ന എന്നത് ഇസ്‌ലാമിന്റെ പര്യായമാണ്. അതിന്റെ വിശ്വാസ ആചാര കര്‍മങ്ങള്‍ പ്രമാണബദ്ധമാണ്. അഹ്‌ലുസ്സുന്നയില്‍ നിന്ന് ഭിന്നിച്ച് പോയവര്‍ ഇസ്‌ലാമിക പ്രമാണങ്ങള്‍ക്ക് നിരക്കാത്ത അനവധി ബിദ്അത്തുകള്‍ സമൂഹത്തില്‍ ഉണ്ടാക്കിയിട്ടുണ്ട്. മതത്തിന്റെ ആത്മീയ മേഖലയെ തളര്‍ത്തിയതില്‍ ഇത്തരം ബിദ്അത്തുകള്‍ക്ക് വലിയ പങ്കുണ്ട്. അഹ്‌ലുസ്സുന്നയുടെ തെളിമയാര്‍ന്ന ആദര്‍ശത്തില്‍ നിന്ന് ബഹുദൂരം തെറ്റിയവരാണ് കേരളത്തിലെ സമസ്തക്കാര്‍. അവരുടെ ആദര്‍ശ നയ നിലപാടുകളെ അഹ്‌ലുസ്സുന്നയുടെ തുലാസില്‍ അളക്കുകയാണ് ഈ കൃതിയില്‍. സമസ്തക്കാരുടെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളില്‍ നിന്ന് തെളിവുകള്‍ ഉദ്ധരിച്ച് സമര്‍പ്പിക്കുന്ന ഒരു വൈജ്ഞാനിക പഠനമാണിത്. സത്യാന്വേഷികള്‍ക്ക് ഈ കൃതി ഏറെ ഉപകാരപ്പെടും. അഹ്‌ലുസ്സുന്നയുടെ സത്യസരണിയില്‍ നിലകൊള്ളുന്നവര്‍ ആര് എന്ന് ഈ കൃതി വ്യക്തമാക്കുന്നു.