Product Summery
ഇസ്‌ലാമിന്റെ പര്യായമായ അഹ്‌ലുസ്സുന്നയില്‍ നിന്ന് ഭിന്നിച്ചവരാണ് വ്യതിയാന കക്ഷികള്‍ മുഴുവനും. മുസ്‌ലിം സമുഹത്തില്‍ അവാന്തര കക്ഷികളായി അറിയപ്പെടുന്ന മുഴുവന്‍ കക്ഷികളെകുറിച്ചുമുള്ള കനപ്പെട്ട പഠനമാണ് ഈ കൃതി. ഖവാരിജുകള്‍, ശിഈസം, അഖ്‌ലാനിയത്ത്, മുഅ്തസിലിയ്യത്ത്, ത്വരിഖത്തുകള്‍, സൂഫിസം, അശ്അരിയ്യത്ത്, മാതുരീദിയ്യത്ത്, മുഖല്ലിദുകള്‍, സമസ്ത, ജമാഅത്ത്, തബ്‌ലീഗ്, ഹദീഥ് നിഷേധികള്‍ തുടങ്ങിയ കക്ഷികളെ കുറിച്ചുള്ള ഇത്തരമൊരു പഠനം മലയാളത്തിലാദ്യമാണ് ഇസ്‌ലാമിന്റെ പുറത്തുള്ള ഖാദിയാനിസം, ബഹായിസം. എന്നിവയെക്കുറിച്ചുള്ള നിരൂപണക്കുറിപ്പുകളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അഹ്‌ലുസ്സുന്നയും വ്യതിയാന കക്ഷികളും തമ്മിലുള്ള അന്തരം ഗ്രഹിക്കാന്‍ സഹായിക്കുന്ന അമൂല്യ കൃതി.