Product Summery
കുട്ടികള്‍ പൂക്കളെപ്പോല്‍ മനോഹരമാണ്. അവരുടെ മനസ്സും ശരീരവും പട്ടുപോല്‍ മൃദുലമാണ്. അവരുടെ ഹൃദയം കളങ്കരഹിതമാണ്. ബാല്യത്തില്‍ അവരെ നന്മയുടെ പാഠങ്ങള്‍ പഠിപ്പിച്ചാല്‍ എന്നും അവര്‍ നന്മയുടെ നറുമണം പരത്തുന്നവരായിരിക്കും ഇന്‍ശാ അല്ലാഹ്. കൊച്ചുകുട്ടികളെ നന്മയിലൂടെ നയിക്കുന്ന ഏതാനും കവിതകളാണ് ഇതിലുള്ളത്. സരളമായി മനസ്സിലാക്കാന്‍ പറ്റുന്നതാണെങ്കിലും രക്ഷിതാക്കളും അധ്യാപകരും ഈണത്തില്‍ പാടിക്കൊടുത്തും ആശയം വിശദീകരിച്ചു കൊടുത്തും കുട്ടികള്‍ക്ക് പഠിപ്പിച്ചുകൊടുക്കുന്നത് കുടുതല്‍ ഉപകാരപ്രദമാകും.