Product Summery
അല്ലാഹുവിന്റെ ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആനിന്റെ പഠനവും പാരായണവും ഏറെ പുണ്യകരമാണ്. പാരായണത്തിന് നിരവധി നിയമങ്ങള്‍ ഉള്ള ഗ്രന്ഥം കൂടിയാണ് ഖുര്‍ആന്‍. നിശ്ചിത നിയമത്തിലൂടെയല്ലാത്ത പാരായണങ്ങള്‍ ഗുരുതര അര്‍ഥവ്യത്യാസങ്ങള്‍ക്ക് കാരണമാവുമെന്നതിനാല്‍, ഖുര്‍ആന്‍ പാരായണ നിയമങ്ങള്‍ അറിഞ്ഞിരിക്കല്‍ വിശ്വാസികള്‍ക്ക് ബാധ്യതയാണ്. പാരായണ രീതിയും പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട് എന്നത് പ്രത്യേകം ശ്രദ്ധാര്‍ഹമാണ്. ഖുര്‍ആന്‍ പാരായണ നിയമങ്ങള്‍ ലളിതമായി ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. മുഹമ്മദ് ഷാ മൗലവിയാണ് രചയിതാവ്. ഹാഫിള് മുഹമ്മദ് അസ്‌ലം, പി.എന്‍ അബ്ദു ലത്തീഫ് മദനി എന്നിവര്‍ പരിശോധന നടത്തിയിട്ടുണ്ട്.