Product Summery
ഇസ്ലാം, അത് കേവലം നാട്ടാചാരമോ, ഇജ്തിഹാദുകളോ കണ്ടത്തലുകളോ അല്ല. അതിന് കൃത്യമായ പ്രമാണങ്ങളും വ്യവസ്ഥകളുമുണ്ട്. ഇസ്ലാമിന്റെ പ്രമാണങ്ങളായി പൂർവ്വസൂരികളുടെ കാലം മുതൽ തന്നെ എണ്ണപ്പെടുന്നത് നാല് കാര്യങ്ങളാണ്. കുർആൻ, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് എന്നിവയാണത്. എന്നാൽ ഇജ്മാഅ്, ഖിയാസ് എന്നീ രണ്ടെണ്ണം സ്വതന്ത പ്രമാണങ്ങളായിട്ടല്ല കണക്കാക്കപ്പെടുന്നത്. അത് രണ്ടിന്റെയും അടിസ്ഥാനം കുർആനും ഹദീസുമായി ബന്ധപ്പെട്ടു കൊണ്ടു മാത്രമാണ് നിലനിൽകുന്നത്. അതുകൊണ്ട് ക്യുർആനും സുന്നത്തുമാണ് ഇസ്ലാമിന്റെ അടിസ്ഥാനപ്രമാണങ്ങൾ. എന്നാൽ കുർആനും സുന്നത്തുമാകുന്ന പ്രമാണങ്ങൾ അവലംബമാക്കി ജീവിക്കേണ്ടതിന് പകരം വർത്തമാനകാല മുസ്ലിംകൾ പ്രമാണങ്ങളിൽ നിന്നകന്ന് പോയികൊണ്ടിരിക്കുമ്പോൾ എന്താണ് പ്രമാണങ്ങൾ എന്നത് ഒരാളും അറിയാതെ പോകരുത്.........