Product Summery
നിരീശ്വരവാദം! പടച്ചവനെ നിഷേധിക്കുന്ന വിചിത്രമായ പ്രവണത. കേവലമായ അസ്തിത്വ നിഷേധത്തിനപ്പുറം അനുബന്ധമായ സര്‍വ്വ കാര്യങ്ങളെയും ബാധിക്കുന്ന ഒന്നാണ് ദൈവനിഷേധം. വ്യക്തിയുടെ ധാര്‍മികമാനവിക കാഴ്ചപ്പാടുകള്‍ മുതല്‍ ലോകവീക്ഷണം വരെ കീഴ്‌മേല്‍ മറിയുകയാണവിടെ. എന്നാല്‍ ഈ ലോകവീക്ഷണത്തെ തന്നെ തങ്ങളുടെ നിഷേധത്തിന് ന്യായീകരണമായി എഴുന്നള്ളിക്കുന്നതാണ്. പലപ്പോഴും കാണാനാകുന്നത് . അതുകൊണ്ട് തന്നെയാണ്. ദൈവവിശ്വാസത്തെയും ആരാധനയുടെ ഉല്പത്തിയെ പറ്റിയുമുള്ള ചെറുപ്പം തൊട്ടേ പാടിപ്പഠിച്ച കാര്യങ്ങള്‍ ഒരു പുനര്‍വിചിന്തനത്തിന് വിധേയമാക്കുന്നത് അത്യാവശ്യമായിരുന്നത്. അതിലേക്ക് വെളിച്ചം വീശുകയാണ് ബാസില്‍ സി.പി എഴുതിയ ഈ ചെറുകൃതി.