Product Summery
ഇസ്‌ലാമിന്റെ നേര്‍രേഖയില്‍ നിന്ന് തെറ്റിയവര്‍ക്ക് വെളിച്ചം തിരിച്ചറിയാനുള്ള നിരവധി മാര്‍ഗങ്ങളില്‍ ഒന്നാണ് സംവാദങ്ങള്‍, ആദര്‍ശ സംവാദങ്ങള്‍ ഇസ്‌ലാഹീ പ്രബോധന ചരിത്രത്തില്‍ എമ്പാടും നടന്നിട്ടുണ്ട്. മുമ്പു കഴിഞ്ഞ ആദര്‍ശ സംവാദങ്ങളില്‍ നിന്ന് നിരവധി പ്രത്യേകതകളാല്‍ വേറിട്ട് നില്‍ക്കുന്നതാണ്. കോഴിച്ചെന,പത്തപ്പിരിയം, നന്തി സംവാദങ്ങള്‍. മുജാഹിദ് പ്രസ്ഥാനത്തില്‍ നിന്ന് ആദര്‍ശപരമായി ഭിന്നിച്ചുപോയ കക്ഷികളുമായാണ് ഈ മൂന്ന് സംവാദങ്ങളും നടന്നിട്ടുള്ളത്. പ്രസ്തുത സംവാദങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്യുന്ന കൃതിയാണിത്. മൂന്ന് സംവാദങ്ങളിലും നേരിട്ട് പങ്കെടുത്ത അബ്ദുല്‍ മാലിക് സലഫിയാണ് ഇതിന്റെ രചയിതാവ്.