അല്ലാഹുവിന്റെ ഇഷ്ടങ്ങൾക്ക് സ്ഥാനം നൽകുക

അല്ലാഹുവിന്റെ ഇഷ്ടം നേടാനും അല്ലാഹുവിനോട് ഇഷ്ടം കൂടാനും നാം അനുവർ ത്തിക്കേണ്ട നാലാമത്തെ കാര്യമാണ് മറ്റെന്തിനേക്കാളും അല്ലാഹുവിന്റെ ഇഷ്ടത്തിന് പ്രാധാന്യം കൊടുക്കുക എന്നത്. സ്വന്തം ഇച്ഛകളോട് പൊരുതുക.... ➖✿❁✿➖ ഇബ്നുതൈമീയ (റഹി) പറഞ്ഞു; മുസ്ലിം അല്ലാഹുവിനെ ഭയപ്പെടുകയും ഇച്ഛകളിൽ നിന്ന് സ്വന്തത്തെ വിലക്കുകയും വേണം. മനസ്സിന്റെ ഇച്ഛകൾക്ക് ശിക്ഷയില്ല. അതിനെ പിൻപറ്റുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുമ്പോഴാണ് ശിക്ഷ ലഭിക്കുക. മനസ്സ് കൊതിക്കുമ്പോൾ അവൻ അതിനെ വിലക്കണം. അത് ഇബാദത്തിലൂടെയും സൽകർമ്മങ്ങളിലൂടെയുമാണ് സാധ്യമാവുക. ഹസനുൽ ബസ്വരി (റഹി) യോട് ഒരാൾ ചോദിച്ചു; അബൂസഈദ്, ഏറ്റവും ശ്രേഷ്ഠമായ ജിഹാദ് ഏതാണ്? അദ്ദേഹം പറഞ്ഞു; നിന്റെ ഇച്ഛകളോട് നീ ചെയ്യുന്ന ജിഹാദ്. നബി (സ്വ) പറഞ്ഞു; "അല്ലാഹുവിന്റെ കാര്യത്തിൽ സ്വന്തത്തോട് ജിഹാദ് ചെയ്യു ന്നവനാണ് മുജാഹിദ് " (തിർമുദി) തിന്മയിലേക്ക് ക്ഷണിക്കുന്നവരോട് ജിഹാദ് ചെയ്യാൻ നാം കൽപ്പിക്കപ്പെട്ടതു പോലെ സ്വന്തത്തോട് ജിഹാദ് ചെയ്യാനും കൽപ്പിക്കപ്പെട്ടിട്ടുണ്ട്. സ്വന്തത്തോടുളള ജിഹാദാണ് ഏറ്റവും അത്യാവശ്യം. അത് ഫർദ് ഐനാണ് (വ്യക്തിപരമായ നിർബന്ധം). ശത്രുക്കളോടുളള ജിഹാദ് ഫർദ് കിഫായയാണ്. (സാമൂഹിക ബാധ്യത). തിന്മകളിലേക്ക് മനസ്സ് പ്രേരിപ്പിക്കുമ്പോൾ ക്ഷമിക്കൽ ഏറ്റവും ശ്രേഷ്ഠമായ സൽകർമ്മമാണ്. അതാണ് യഥാർത്ഥ ജിഹാദ്. അല്ലാഹു പറഞ്ഞു; ആർ അതിരു കവിയുകയും ഇഹലോകജീവിതത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കുകയും ചെയ്തുവോ (അവന്ന്) കത്തിജ്വലിക്കുന്ന നരകം തന്നെ യാണ് സങ്കേതം. അപ്പോള്‍ ഏതൊരാള്‍ തന്റെ രക്ഷിതാവിന്റെ സ്ഥാനത്തെ ഭയപ്പെടുകയും മനസ്സിനെ തന്നിഷ്ടത്തില്‍ നിന്ന് വിലക്കിനിര്‍ത്തുകയും ചെയ്തുവോ (അവന്ന്) സ്വര്‍ഗം തന്നെയാണ് സങ്കേതം. (നാസിആത്ത് – 38, 41) ➖✿❁✿

പോസ്റ്റ് ഷെയർ ചെയ്യൂ